Saturday, 1 July 2017

പ്രണയം

   ✨പ്രണയം✨

അന്തിക്കടലിൽ മുങ്ങിത്താഴും
വെൺസൂര്യനെ ചുംബിക്കുംനേരം
തിരകൾ കാതിൽ മെല്ലെ ചൊല്ലി
കാറ്റിൻഗതിയിൽ എന്തേ കേട്ടില്ല ഞാൻ

പറയാതെ അറിയാതെ
നുകരാതെ പോയ എൻ പ്രണയമേ
ഇടനാഴിയിലെങ്ങോ കേട്ടുമറഞ്ഞ
നിൻ കാലൊച്ച
മെല്ലെ മന്ത്രിക്കുന്നതുപോലെ

കണ്ടില്ലെന്നു നടിച്ച ആ മിഴികൾ
പറയാതെ പറഞ്ഞ ആ അധരങ്ങൾ
പുസ്തകത്താളുകളിൽ എന്നോ കാത്തുവച്ച
മയിൽപ്പീലിപോലെ ഇന്നും സുന്ദരം

ഇനിയൊരു നാൾ വന്നുചേരുമോ??
ഹൃദയത്തിലെങ്ങോ കോരിവരച്ച
നിൻരൂപം
ഒരുനോക്കു കാണുവാൻ
ഇന്നും ഞാൻ കേഴുന്നു..

ഡോ. ഷിനു ശ്യാമളൻ

No comments:

Post a Comment