Monday, 3 July 2017

ബാല്യകാലസഖി

       ബാല്യകാലസഖി  
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടംപ്പോൽ
അണയാതെൻ ചാരത്തു നിന്നു നീ
കൂടെ കളിച്ചീടുവാൻ , കൂടെ ചിരിച്ചീടുവാൻ
ഈറൻ മിഴികളെ തലോടീടുവാൻ
മണ്ണപ്പം ചുട്ടൊരോർമ്മകൾ
തുമ്പപ്പൂ തേടിയലഞ്ഞൊരോർമ്മകൾ
കടലാസുതോണി പുഴയിലുലഞ്ഞൊരോർമ്മകൾ
മറന്നുവോ നീയെൻ ആത്മസഖി??
ഋതുക്കൾ മാറിമറഞ്ഞു
പാടവരമ്പോ കാൺമാനില്ല
മണ്ണപ്പം ചുട്ടു കളിക്കുവാനിന്നു
ആർക്കുനേരം??
മക്കൾക്കോതിക്കൊടുത്തീടുവാൻ
കഥകൾ മാത്രമാണാക്കാലം
അവരറിയില്ലോരുനാളും ആക്കാലത്തിൻ സുഗന്ധവും മഹത്വവും...
Dr Shinu Syamalan




No comments:

Post a Comment