Saturday, 1 July 2017

**കാത്തിരിപ്പ്**



ദൂരെയെങ്കിലും വിദൂരമല്ല
ആ ദിനം
നിന്നെ ഒരു നോക്ക് കാണുവാൻ
ഞാനെന്നും കൊതിക്കുന്നു

നോക്കിയിരുന്ന് കണ്ണ് കഴച്ചാലും
മനസ്സ് വിതുംബില്ല
കാത്തിരിക്കും നിന്നെയുമോർത്ത്
ഇൗ ജന്മം ...

സ്വപ്നങ്ങൾ മരിക്കുന്നില്ല
മണ്ണടിയുന്നില്ല
ആകാശക്കോട്ടകളിൽ കൂടുണ്ടാക്കി
എന്നും പാറി നടക്കും...

ഇനിയൊരു ജന്മമുണ്ടെക്കിൽ
ഒന്നുചേരാം
മഞ്ഞുനീർമുത്തുപോലെ കൈക്കുബിളിൽ
സൂക്ഷിച്ചീടാം....

Dr Shinu Syamalan

No comments:

Post a Comment