Saturday, 1 July 2017

മരണം

ജീവിച്ചിലൊരുന്നാളും
മരണം മഞ്ചലുമായി എത്തിടുമ്പോൾ
ഭ്രമംപൂണ്ട്‌ ജീവിതമാകെ ഓടിനടന്നു
വാടിത്തർന്ന പൂവിതളുകൾപോലെ

മോഹങ്ങൾ മരവിച്ചുറഞ്ഞു
പ്രണയമോ തേടിയലഞ്ഞുരുകി തീർന്നു
പ്രാണവായു നിലചീടുംനേരം
ഒരുപിടി ഓർമകൾ മിന്നിമറഞ്ഞു

ഊന്നുവടിയിലാടിയ വാർദ്ധക്യമേ
നിനക്കു വിടചൊല്ലുന്നു ഞാൻ
ഇനി തെല്ലും ചിരിക്കില്ല നീ
എൻ കാലിടറിയ വീഴ്ച്ചകളിൽ

മധുരനൊമ്പരമേകിയ പ്രിയസഖി
നിന്നെ വിട്ടകലുവാനാകുമോ??
നീ കരയുമ്പോൾ കൂടെ വിതുമ്പാൻ
ദൂരെ മരചില്ലയിൽ ഞാനൊരു വേഴാമ്പലാകാം

തേടിയതൊക്കെയും നേടിയതുമില്ല
നേടിയതൊക്കെയും കൊണ്ടുപോകുന്നുമില്ല
ആറടിമണ്ണിലുറങ്ങും നേരം വിട്ടക ലുമോ
അന്ത്യശ്വാസകണികകൾ പോലും?
     ഡോ ഷിനു ശ്യാമളൻ







2 comments:

  1. സത്യമായിട്ടും മനസ്സിൽ തൊടുന്ന വരികൾ... congrats

    ReplyDelete